Post Category
എൽ.എ.ആർ കേസുകളിലെ ജപ്തി വസ്തുക്കളുടെ ലേലം
ആലപ്പുഴ ജില്ലയിലെ വിവിധ കോടതികളുടെ എല്‍.എ.ആര്‍ കേസുകളിലെ വിധി നടത്ത് ഹര്‍ജികളില്‍ കളക്ടറേറ്റില്‍ നിന്നും മറ്റ് എല്‍.എ.ഓഫീസുകളില്‍ നിന്നും ജപ്തി ചെയ്ത ഇരുമ്പ് കസേരകള്‍ (32), ഇരുമ്പ് അലമാര വലുത് (1), ഇരുമ്പ് അലമാര ചെറുത് (1), തടി അലമാര (1), ഇരുമ്പ് ഫോള്‍ഡിംഗ് കസേര (55), തടി മേശ (17), സീലിങ് ഫാന്‍ (4), തടി കസേര (1), തടി കസേര പ്ലാസ്റ്റിക് വരിഞ്ഞത് (5) എന്നീ സാധനങ്ങള്‍ ആലപ്പുഴ ജില്ലാ കോടതി മുറിയില്‍ ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. ഏതെങ്കിലും കാരണവശാല്‍ ലേല തീയതി അവധി ആയാല്‍ ലേലം അടുത്ത പ്രവൃത്തി ദിവസം നിശ്ചയിച്ച സമയത്തും സ്ഥലത്തും നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സാമഗ്രികള്‍ ലേലത്തിന് മുമ്പ് കാണുന്നതിന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണമെന്ന് എൽ.എ.സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു.
date
- Log in to post comments