Post Category
നികുതി കെട്ടാത്ത ഭൂമി: അപേക്ഷ സമര്‍പ്പിക്കാം
മലബാര്‍ മേഖലയിലെ റവന്യൂ രേഖകളിലെ നികുതി കെട്ടാത്ത ഭൂമിയുടെ (നി.കെ ഭൂമി) രജിസ്റ്റേര്‍ഡ് കൈവശക്കാര്‍ക്കും നിയമാനുസൃത പ്രതിനിധികള്‍ക്കും കേരള ലാന്‍ഡ് ടാക്‌സ് ആക്റ്റ് പ്രകാരം കരം നിശ്ചയിച്ചു നല്‍കാനും നി.കെ ഭൂമി ഇനത്തില്‍നിന്ന് മാറ്റി നല്‍കാനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. റവന്യു രേഖകളില്‍ ഉടമയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള നികുതി കെട്ടാത്ത ഭൂമിയുടെ കൈവശക്കാര്‍ക്കോ അവരുടെ അവകാശികള്‍ക്കോ കരം നിശ്ചയിച്ചു നല്‍കുന്നതിനും ഈ ഭൂമിയെ നി.കെ ഇനത്തില്‍നിന്ന് മാറ്റിനല്‍കുന്നതിനും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments