Post Category
ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റാത്ത ഒ.ബി.സി. വിദ്യാർഥികൾക്ക് അവസാന അവസരം
അമ്പലപ്പുഴ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2021-22 മുതൽ 2023-24 വരെയുള്ള അധ്യയന വർഷങ്ങളിൽ പഠിച്ചിരുന്ന അർഹരായ ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റ്സ് തുക വിതരണം ചെയ്യുന്നു. ആവർത്തിച്ചുള്ള അറിയിപ്പുകൾക്ക് ശേഷവും തുക കൈപ്പറ്റാത്തവർ ഫെബ്രുവരി 15-നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം.നിശ്ചിത സമയപരിധിക്കുള്ളിൽ തുക കൈപ്പറ്റാത്ത പക്ഷം, തുക സര്‍ക്കാര്‍ ശീര്‍ഷകത്തിലേക്ക് തിരിച്ചടക്കുന്നതാണ് എന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അർഹരായ വിദ്യാർഥികളുടെ പട്ടിക അതത് വകുപ്പ് മേധാവികളുടെ പക്കൽ ലഭ്യമാണ്. ഫോൺ:0477-2272767
date
- Log in to post comments