Skip to main content

മായിത്തറ ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലികാ സദനത്തിലേക്ക് കുക്ക്, കെയർടേക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കുക്ക് തസ്തികയിലേക്ക് ഒരൊഴിവുണ്ട്; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ദിവസവേതനം 675 രൂപയാണ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കെയർടേക്കർ തസ്തികയിൽ ഒരൊഴിവുണ്ട്, ദിവസവേതനം 710 രൂപയായിരിക്കും.

ചേർത്തല നിവാസികളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷകർ രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. 2026 ഫെബ്രുവരി 13-ന് 45 വയസ്സ് കവിയാൻ പാടില്ല. പ്രവൃത്തിപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, ഫോട്ടോ എന്നിവയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 13-നകം അപേക്ഷ സമർപ്പിക്കണം. 
അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം, മായിത്തറ പി.ഒ., ആലപ്പുഴ. ഫോൺ: 0478 2821286.
 

date