Skip to main content

സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം

 

  തിരുവനന്തപുരം സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍   സ്റ്റെനോഗ്രാഫി കോഴ്‌സിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ബിരുദധാരികള്‍ക്ക് മുന്‍ഗണന.  കോഴ്‌സ് കാലാവധി: രണ്ട് വര്‍ഷം. പ്രായപരിധി: 18-35 വയസ്. പ്രതിമാസം 800 രൂപ നിരക്കില്‍ സ്റ്റൈപന്റും, കെഎസ്ആര്‍ടിസി കണ്‍സെഷനും ലഭിക്കും. ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് (മലയാളം ആന്‍ഡ് ഇംഗ്ലീഷ്) വിഷയങ്ങള്‍ക്ക്   ക്ലാസുകളും നല്‍കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28നകം അപേക്ഷിക്കണം. ഫോണ്‍ : 0471 2543441, 7012135122.
 
 

date