Post Category
കുടിവെള്ള വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
അമ്പലപ്പുഴ താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് മീഡിയം ഗൂഡ്‌സ് വെഹിക്കിള്‍ (മിനി ലോറി) - 5000 ലിറ്റര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 2000 ലിറ്റര്‍ വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 13ന് പകല്‍ മൂന്ന് മണിയ്ക്ക് മുമ്പായി അമ്പലപ്പുഴ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0477-2253771
date
- Log in to post comments