Skip to main content

നവ കേരള സൃഷ്ടിയിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ  

 

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: ജില്ലാതല മത്സരങ്ങൾ പൂർത്തിയായി സ്‌കൂൾ-കോളേജ് തലങ്ങളിൽ 6 ടീമുകൾക്ക് സംസ്ഥാനതലത്തിലേക്ക് യോഗ്യത

  നവ കേരള സൃഷ്ടിയിൽ വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാ തല മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യുവതലമുറയെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്  സർക്കാർ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്  പോലുള്ള വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.  മികവുറ്റ വിദ്യാഭ്യാസ പശ്ചാത്തലം എന്നതാണ് വികസിത രാജ്യങ്ങളുടെ വിജയരഹസ്യം.  അത് നമ്മൾ പിന്തുടരണം. കുട്ടികൾക്ക് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും ഒപ്പം സിലബസിൽ മാത്രം ഒതുക്കാത്ത പഠന അന്തരീക്ഷവും ഒരുക്കണമെന്നും  അദ്ദേഹം പറഞ്ഞു. 

സ്‌കൂൾ വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടിയ ചേർത്തല സൗത്ത് ഗവൺമെന്റ്  ഹയർസെക്കൻഡറി സ്‌കൂളിലെ  സി.ദേവരാജ്, പി. ദേവദത്തൻ, രണ്ടാം സ്ഥാനം നേടിയ എസ് എൻ എച്ച്എസ്എസ് ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ എസ്.ആദിശങ്കരൻ, അർജുൻ ഗിരീഷ്  മൂന്നാം സ്ഥാനം നേടിയ  കലവൂർ ഗവൺമെന്റ്  ഹയർ സെക്കന്ററി സ്‌കൂളിലെ നിവേദിത ചന്ദ്രൻ, സി. വൈ ശ്രുതി  കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വിദ്യാർത്ഥികളായ  ആൽഡ്രിൻ ബെൻ , അസ്‌നാ മോൾ മജീദ്, രണ്ടാം സ്ഥാനം നേടിയ  മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ   സി അബിൻദാസ്, അഭിഷേക് ജി അനൂപ്  മൂന്നാം സ്ഥാനം നേടിയ പുന്നപ്ര മാർ  ഗ്രിഗോറിയസ്   കോളേജിലെ സാജൻ തങ്കച്ചൻ, എൻ.മുഹമ്മദ് നസീബ് എന്നിവർക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രനും ജില്ലാ കളക്ടർ അലക്‌സ് വർഗീസും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അധ്യക്ഷനായി.  നഗരസഭാംഗം ജിൻസി ജോൺസൺ,  എഇഒ എം. കെ ശോഭന, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അമ്പലപ്പുഴ സർക്കാർ കോളേജ് പ്രിൻസിപ്പൽ ഡോ ആർ ജി അഭിലാഷ് കുമാർ, സെന്റ് ജോസഫ്‌സ് കോളേജ് അധ്യാപിക കെ. എസ് ചിത്ര,  തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെ എം വിഷ്ണു നമ്പൂതിരി, ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ എം. എസ് അമിത്, അസിസ്റ്റൻറ് എഡിറ്റർ ടി. എ യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിൽ സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. കോളേജ്തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനിക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം 

date