Post Category
അക്വിനാസ് ഇലക്ടറൽ ലിറ്ററസി ക്ലബ് ഉദ്ഘാടനം ഇന്ന്
ക്യാമ്പസുകളിൽ വോട്ടവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇടക്കൊച്ചി അക്വിനാസ് കോളേജിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും വോട്ടർ ബോധവൽക്കരണ ക്യാമ്പയിനും ഇന്ന് ( ഫെബ്രുവരി 6) ന് നടക്കും. രാവിലെ 11:30 ന് കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് അസിസ്റ്റന്റ് കളക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ ചടങ്ങിൽ അധ്യക്ഷനാകും. കണയന്നൂർ താലൂക്ക് തഹസിൽദാരും സ്വീപ്പ് അസിസ്റ്റന്റ് നോഡൽ ഓഫീസറുമായ ജോസഫ് ആന്റണി ഹർട്ടീസ് ,അസിസ്റ്റന്റ് പ്രൊഫസറും ഇ.എൽ.സി കോഓഡിനേറ്ററുമായ അഖിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മോക്ക് പോൾ ക്യാമ്പയിൻ, ക്ലബ്ബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വിവിധ വോട്ടർ ബോധവൽക്കരണ പരിപാടികൾ എന്നിവ നടക്കും.
date
- Log in to post comments