സാംക്രമിക രോഗ ബോധവല്‍ക്കരണ കലാജാഥയ്ക്ക് തുടക്കം
ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സാംക്രമിക രോഗ ബോധവല്‍ക്കരണ പരിപാടിയായ ‘ഉണര്‍വിന്റെ’ ഭാഗമായുള്ള കലാജാഥയ്ക്ക് തുടക്കമായി. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ചെള്ള് പനി, അമീബിക്ക് മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, പേപ്പട്ടി വിഷബാധ എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള അവബോധമാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്. ജില്ലാ മെഡിക്കല്‍ മാസ് മീഡിയ ഓഫീസര്‍ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം രാമന്‍കുളങ്ങര ടൗണില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജശ്രീ നിര്‍വഹിച്ചു. കരുനാഗപ്പള്ളി നാട്ടരങ്ങിലെ പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ആയിക്കുന്നമാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സനീഷ് മുഖശ്രീ, സിന്ധു സനീഷ്, ബാലതാരം സൈന്ധവ്, ഇശാന്‍ മുഹമ്മദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഓച്ചിറ, പത്തനാപുരം, അഞ്ചല്‍, നിലമേല്‍, തൃക്കോവില്‍വട്ടം, മയ്യനാട്, കൊല്ലം കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിച്ചു. ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.അനില അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.മനേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയകുമാരി, ആശാ - ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments