Skip to main content

നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്

വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ  പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP)  ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുളളവർ നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു സന്ദർശിച്ച് (www.norkaroots.kerala.gov.inരജിസ്റ്റർ ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം.

വിശദവിവരങ്ങൾക്ക് 0471-2770536539540577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നുംമിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം.

പി.എൻ.എക്സ്. 566/2026

date