Skip to main content

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ വെബ്സൈറ്റ് മന്ത്രി വി. ശിവൻകുട്ടി ലോഞ്ച് ചെയ്തു

വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ വെബ്സൈറ്റ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു.

 വിഷൻ 2031 വികനസവും ജനാധിപത്യവും  അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 15 - ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻറോമിലാ ഥാപ്പർലോകഭക്ഷ്യ പുരസ്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും. 

16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കല്‍ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർനവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺഫറൻസിൽ നടക്കുക. കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വിഗ്ധർക്ക് സംസ്ഥാനം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനും മുന്നോട്ടുള്ള വികസനപാതയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും വേദിയൊരുക്കും. സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും ഫറൂഖ് അബ്ദുള്ളപ്രകാശ് കാരാട്ട്കനിമൊഴിജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 612/2026

date