സാക്ഷരതാ വാരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ പ്രധാന പരിപാടികള്‍
അരീക്കോട് ബ്ലോക്ക്: ട്രോമ കെയര്‍ വോളണ്ടിയര്‍മാര്‍ക്കായി മഞ്ചേരി ട്രോമ കെയര്‍ ഓഫീസിലും, നഴ്സിങ് വിദ്യാര്‍ഥികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലും ക്ലാസുകള്‍ സംഘടിപ്പിക്കും. നിലമ്പൂര്‍: സംരംഭകര്‍ക്കും കര്‍ഷകര്‍ക്കുമായി ബ്ലോക്ക് ഓഫീസ് ഹാള്‍, പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് ബോധവത്ക്കരണം നല്‍കും. മലപ്പുറം, പെരിന്തല്‍മണ്ണ: മലപ്പുറം ഗവ. കോളേജ്, ഹമദ് ഐ.ടി.സി തിരൂര്‍ക്കാട് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്ലാസുകള്‍ നടക്കും. വേങ്ങര: കര്‍ഷകര്‍ക്കും കുടുംബശ്രീ (എസ്.എച്ച്.ജി) പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും. ക്ലാസുകള്‍ക്ക് പുറമെ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മൂന്ന് ദിവസത്തെ എല്‍.ഇ.ഡി ഡിസ്പ്ലേ പ്രദര്‍ശനം, ഫ്ലാഷ് മോബ്, സൈക്കിള്‍ റാലി എന്നിവയും സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം ഗവ. കോളേജില്‍ ക്വിസ് മത്സരവും നടന്നു. നാളെ (ബുധന്‍) രാവിലെ ആറിന് സൈക്കിള്‍ റാലി കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്യും. കളക്ടര്‍' ബംഗ്ലാവിന് മുന്നില്‍ നിന്നും ആരംഭിച്ച് വള്ളുവമ്പ്രം വരെയും തിരിച്ചും സൈക്കിള്‍ റാലി നടക്കും.
- Log in to post comments