വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം ചേര്‍ന്നു
വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വരാനിരിക്കുന്ന മഴക്കാലത്തിനു മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വൈദ്യുതി പോസ്റ്റുകളില്‍ നിന്ന് അനധികൃത ബാനറുകള്‍ നീക്കം ചെയ്യാനും അനധികൃത വൈദ്യുതി വേലികെട്ടുന്നത് തടയാനും ജില്ലാതല യോഗത്തില്‍ തീരുമാനമായി. വൈദ്യുതിഅപകടങ്ങളെ കുറിച്ച് കുട്ടികളെ സ്‌കൂള്‍തലത്തില്‍ ബോധവത്ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു. കേബിള്‍ ലൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജില്ലയില്‍ വിവിധ ഉത്സവങ്ങള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. യോഗത്തില്‍ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി കണ്‍വീനര്‍ ടി.എസ്. ജയശ്രീ, മലപ്പുറം ഡി.വൈ.എസ്.പി. സി. പ്രേമാനന്ദ കൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments