Skip to main content

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്

തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കേന്ദ്ര സർക്കാർ ഏജൻസിയായ എൻ.എസ്.ഡി.സി  അംഗീകാരമുള്ള ഈ കോഴ്സ്, ഇലക്ട്രിക് വാഹന മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമാണ് നൽകുന്നത്.
​തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി  വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പോടെ ഈ കോഴ്സ് സൗജന്യമായി പഠിക്കാൻ സാധിക്കും. 

​ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ 2026 ഫെബ്രുവരി 23-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  താല്പര്യമുള്ളവർ https://forms.gle/WbFPzassFs6QBUR36 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. 
ഫോൺ - 9495999658

date