Skip to main content

സെൻട്രൽ ലൈബ്രറിയിൽ അപ്രന്റീസ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ താത്കാലികമയായി 6 മാസത്തേക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രിയാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി: 18-36 വയസ്നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ആധാർ എന്നീ രേഖകൾ സഹിതം ഫെബ്രുവരി 18 രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

പി.എൻ.എക്സ്. 620/2026

date