Post Category
താൽക്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് കാര്യാലയങ്ങളിൽ ഒന്നു വീതവും ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളിൽ ഇ-മെയിൽ ആയോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 19. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടറേറ്റ്, തിരുവനന്തപുരം 0471 2727378 / 2727379, കൊല്ലം – 0474 2914417, എറണാകുളം - 0484 2983130, പാലക്കാട് – 0492 2222335, കോഴിക്കോട് – 0495 2377786.
പി.എൻ.എക്സ്. 626/2026
date
- Log in to post comments