Skip to main content

വനിതാ മതിൽ : ചിറയിൻകീഴിൽ സംഘാടക സമിതി രൂപീകരിച്ചു

 

വനിതാ മതിലിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി  ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്  അധ്യക്ഷത വഹിച്ചു.

ചരിത്രത്തിന്റെ ഭാഗമാകുന്ന വനിതാ മതിൽ എല്ലാ സ്ത്രീകളും ഏറ്റെടുക്കണമെന്നും ഇതിലൂടെ വലിയ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കാനാകുമെന്നും  ഉദ്ഘാടന പ്രസംഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ  പറഞ്ഞു.  

ചിറയിൻകീഴ് മണ്ഡലത്തിൽ നാലു കിലോമീറ്റർ ദൂരത്തിലാണ് വനിതാ മതിൽ നിർമിക്കുന്നത്.  ആറ്റിങ്ങൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് മുതൽ കോരാണി ജംഗ്ഷൻ വരെ 30,000 സ്ത്രീകൾ വനിതാ മതിലിൽ അണിനിരക്കും. എല്ലാ മേഖലകളിലും ഉള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ യോഗത്തിൽ തീരുമാനിച്ചു. മണ്ഡല തലത്തിലുള്ള യോഗത്തിനു തുടർച്ചയായി 19, 20 തീയതികളിൽ പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ ചേരും.

യോഗത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകണ്0ൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ  രമേശ് ചന്ദ്രൻ, അസിസ്റ്റന്റ് മാനേജർ അബ്ദുൽ മജീദ്, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2809/2018)

 

date