Skip to main content

വീ- ഹെൽപ്പ് ടെലികൗൺസിലിംഗ്

ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം), WE-HELP എന്ന പേരിൽ ടോൾഫ്രീ ടെലികൗൺസിലിംഗ് സഹായകേന്ദ്രം ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്നു. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ മുതൽ വൈകുന്നേരം വരെ ഫോണിൽ സൗജന്യമായി കൗൺസിലിംഗ് സഹായം ലഭ്യമാകും. ടോൾഫ്രീ നമ്പർ: 1800 425 2844 വീ ഹെൽപ്പ് സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

പി.എൻ.എക്സ്. 643/2026

date