Skip to main content

താത്കാലിക നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കല്‍ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും; കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ  കാര്യാലയങ്ങളില്‍ ഒന്നു വീതവും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 19.02.2026, വൈകുന്നേരം 5 മണി വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് -  ഫോണ്‍ - 0484  2983130, വിലാസം :-  ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, 2ിറ ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682030; ഇ-മെയില്‍- bcdderanakulam@gmail.com

date