Skip to main content

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 18 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. ഒ.ബി.സി, ജനറൽ വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ, മുസ്ലീം മത വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തുന്നതും വിശ്വകർമ്മ വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങളും സംസ്ഥാന ഒ.ബി.സി പട്ടികയിൽ ദസരു, ചെന്ന ദാസയു വിഭാഗത്തെ കൂടി ചേർക്കണമെന്നാവശ്യപ്പെട്ട് ദാസ സമുദായ സുധാരക സംഘം സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗം ഡോ. ബന്നറ്റ് സൈലം.പി, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 644/2026

date