Skip to main content

വയർമാൻ പരീക്ഷ: 16 മുതൽ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന വയർമാൻ പരീക്ഷ 2025 ന് അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം https://dei.kerala.gov.in/cei ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. അപേക്ഷകർ വെബ്സൈറ്റിൽ "Create Account" എന്ന menu വിൽ രജിസ്റ്റർ ചെയ്ത ശേഷം Application മെനു എടുക്കുകയും ശേഷം "Application for wireman permit" മെനു തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കണം. 560 രൂപ ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള ലിങ്ക് ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ലഭ്യമാകും.

പി.എൻ.എക്സ്. 656/2026

date