Skip to main content

ദേവസ്വം റിക്രൂട്ട്മെന്റ്: രേഖകൾ ഫെബ്രുവരി 20നകം അപ്‌ലോഡ്‌ ചെയ്യണം

2025 മാർച്ച് 29ന് പ്രസിദ്ധീകരിച്ച കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ കലാനിലയം സൂപ്രണ്ട്മെഡിക്കൽ ഓഫീസർ (ആയുർവേദ)വെറ്റിനറി സർജൻജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്വർക്ക് സൂപ്രണ്ട്ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർകമ്പ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ്ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇ.ഡി.പി)കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളുടെ ചുരുക്കപ്പട്ടികയുംപ്ലംബർലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളുടെ സാധ്യതാ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പേര്വയസ്മേൽവിലാസംവിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയംജാതി സംവരണംമറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 20 നകം പ്രൊഫൈലിൽ അപ്‌ലോഡ്‌ ചെയ്യണം. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് എസ്എംഎസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങൾ ലഭ്യമാക്കണം.

മേൽ പ്രകാരമുള്ള പ്രമാണങ്ങൾ നേരിട്ട് സ്വീകരിക്കുന്നതല്ല. ഫെബ്രുവരി 20നകം ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ അപ്‌ലോഡ്‌ ചെയ്യുന്ന പ്രമാണങ്ങൾ മാത്രമേ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പരിഗണിക്കുകയുള്ളൂ. പ്രമാണങ്ങൾ അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്സ്. 658/2026

date