Skip to main content

വിഷൻ 2031' കോൺഫറൻസ് 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

* ഫെബ്രുവരി 16 ന് എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകൾ

വിഷൻ 2031’ വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15ന് വൈകുന്നേരം 4 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ വി കെ രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നൊബേൽ ജേതാവ് അമർത്യ സെൻപ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവർ ഓൺലൈനായി പങ്കെടുക്കും.

വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്‌സിംഗ് തിൽസ്തദ്മന്ത്രിമാരായ റോഷി അഗസ്റ്റിൻകെ കൃഷ്ണൻകുട്ടിപ്രതിപക്ഷ നേതാവ് വി ഡി സതീശൻഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് എന്നിവർ സംസാരിക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കും.

കേരളം രൂപീകരിച്ചിട്ട് 75 വർഷം തികയുന്ന 2031-ൽ സംസ്ഥാനത്തിന്റെ വികസന മാതൃക എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് രൂപീകരിക്കുന്നതിനാണ് വിഷൻ 2031കോൺഫറൻസ് ലക്ഷ്യമിടുന്നത്. വർത്തമാന കേരളത്തിന്റെ വികസന നേട്ടങ്ങളും ഭാവി വികസനങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസിൽ 120 ഓളം ആഗോള പ്രശസ്തരായ നയരൂപീകരണ വിദഗ്ധരും അക്കാദമിക പണ്ഡിതരും ഭരണകർത്താക്കളും പങ്കെടുക്കും.

രണ്ടാം ദിവസമായ ഫെബ്രുവരി 16-ന് തിരുവനന്തപുരത്തെ എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളുണ്ടാവും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണ് സെഷനുകൾ നടക്കുക. തൊഴിലാളികളുടെ അവകാശങ്ങൾസർവ്വാശ്ലേഷിത വികസനംപരിസ്ഥിതി സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധവുംജനാധിപത്യ വികേന്ദ്രീകരണവും പ്രാദേശിക ഭരണവുംകൃഷിമൃഗസംരക്ഷണമത്സ്യബന്ധന മേഖലകളുടെ ആധുനികവൽക്കരണംകായികവും യുവജനകാര്യങ്ങളുംആരോഗ്യവും പോഷണവുംവിവര സാങ്കേതിക വിദ്യ - നിർമ്മിത ബുദ്ധി യുഗത്തിലെ ഡിജിറ്റൽ വിപ്ലവംവളർച്ചയ്ക്കും ആധുനികവൽക്കരണത്തിനുമുള്ള പശ്ചാത്തല സൗകര്യങ്ങൾവയോജന ശാക്തീകരണംജനോന്മുഖ വികസനത്തിനായി ധനവിഭവ സമാഹരണംലിംഗനീതി ഉറപ്പാക്കുന്ന വികസനംസാമ്പത്തിക വികസനത്തിന് സഹകരണ പ്രസ്ഥാനംവിദ്യാഭ്യാസത്തിന്റെയും നൈപുണികളുടെയും പരിവർത്തനംസാമൂഹിക ശാക്തീകരണംസംരംഭകത്വംസാങ്കേതികവിദ്യനൂതനാശയ രൂപീകരണംഊർജ്ജത്തിന്റെയും ജലസ്രോതസുകളുടെയും ശാസ്ത്രീയ പരിപാലനംസാംസ്‌കാരിക വികസനംപൈതൃകംവിനോദ സഞ്ചാരം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. ബ്രസീൽഫിൻലൻഡ്നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും വിവിധ അന്താരാഷ്ട്ര ഏജൻസികളിലെ പ്രതിനിധികളും ഈ സെഷനുകളിൽ പങ്കെടുക്കും.

ഫെബ്രുവരി 17ന് സമാപന സമ്മേളനവും 'മതനിരപേക്ഷതജനാധിപത്യംസംവേദനാത്മക സർക്കാർഎന്ന വിഷയത്തിൽ സെമിനാറും നടക്കും.  മുഖ്യമന്ത്രി പിണറായി വിജയൻജമ്മു-കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളജസ്റ്റിസ് എ.പി. ഷാസൈദ് അക്തർ മിർസപ്രകാശ് കാരാട്ട്എൻ. റാം എന്നിവർ പങ്കെടുക്കും. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളുടെ ക്രോഡീകരണം ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി അവതരിപ്പിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് സംസ്ഥാന ആസൂത്രണ ബോർഡ് വിഷൻ 2031 കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസിന്റെ ഭാഗമായി കനകക്കുന്നിൽ ഫോട്ടോ പ്രദർശനവും നടക്കും.

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ്മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്ബോർഡ് അംഗങ്ങളായ പ്രൊഫ. രവി രാമൻപ്രൊഫ. മിനി സുകുമാരൻഡോ. പി.കെ. ജമീലവിഷൻ 2031 പ്രോഗ്രാം ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. അരുൺ എസ്. നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 660/2026

date