കെഎംഎം കോളേജിൽ മോക്ക് പോളിംഗ് നടന്നു
തൃക്കാക്കര കെ.എം.എം. കോളേജ് ഇലക്ട്രറല്‍ ക്ലബ്ബ്, എന്‍.എസ്.എസ്. യൂണിറ്റ്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി കോളേജിലെ വിദ്യാർത്ഥികൾക്കായി മോക്ക് പോളിംഗ് നടത്തി.
ജില്ലാ ഭരണകൂടം നടത്തുന്ന വോട്ടര്‍ ഐ.ഡി. രജിസ്‌ട്രേഷന്‍ ഡ്രൈവിന്റെ ഭാഗമായാണ് മോക്ക് പോളിംഗ് നടത്തിയത്. ഇതിൻ്റെ ഭാഗമായി നടന്ന വര്‍ക്ക്ഷോപ്പ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.എം നാസർ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹർട്ടിസ് മുഖ്യാതിഥിയായി. പൂണിത്തുറ വില്ലേജ് ഓഫീസർ റോണി ഫെലിക്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യേണ്ടതിന്റെ ആവകശ്യകതയെ കുറിച്ച് ക്ലാസെടുത്തു. വോട്ട് അവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നടത്തി.
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മോക്ക് പോളിംഗ് നടത്തിയത്. ആദ്യനടപടിയെന്ന നിലയില്‍ 100 കുട്ടികള്‍ ഉള്‍പ്പെടുന്ന ഇലക്ട്രറല്‍ റോള്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ആറ് പേരെ സ്ഥാനാര്‍ത്ഥികളാക്കി നിശ്ചയിക്കുകയും അവര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ്തു. പ്രചാരണം, വോട്ട് അഭ്യര്‍ത്ഥിക്കല്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം കളക്ടറേറ്റിൽ നിന്നും കൊണ്ടുവന്ന വോട്ടിംഗ് മെഷിനുകളും അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വളണ്ടിയേഴ്സിൻ്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ താത്കാലിക പോളിംഗ് ബൂത്തില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കി. വിജയികളേയും പ്രഖ്യാപിച്ചു.
- Log in to post comments