Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ മുഖേന ആയുഷ് വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസ്സായ  കമ്പ്യൂട്ടർ (പരിജ്ഞാനംഎം.എസ് ഓഫീസ്)  യോഗ്യതയുള്ളവർക്ക് മൾട്ടിപർപ്പസ് വർക്കർ (ജനനി) തസ്തികയിലേക്ക് അപേക്ഷിക്കാം. കേരള സർക്കാർ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമയാണ് ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 40 വയസ്സ് കവിയരുത്.

 താല്പര്യമുള്ളവർ സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുടെ (വയസ്സ്, യോഗ്യത) സ്വയം സാക്ഷ്യപെടുത്തിയ കോപ്പികൾ സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ട് 5നകം തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2919133

പോലീസ്  കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ്

സംസ്ഥാന പോലീസ്  കംപ്ലയിന്റ്സ് അതോറിറ്റി മെമ്പർ പി.കെ  അരവിന്ദ് ബാബുവിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16ന് എറണാകുളം ഗവ. റസ്റ്റ് ഹൗസിൽ രാവിലെ 11 മുതൽ പരാതികളിൽ മേൽ തെളിവെടുപ്പ് നടത്തും. അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ പരാതികൾ നേരിട്ട് സമർപ്പിക്കാനും അവസരമുണ്ട്

താല്പ‌ര്യപത്രം

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രംക്ഷണിച്ചു. നിശ്ചിത ഫോർമാറ്റിൽ ഫെബ്രുവരി 21 വൈകീട്ട് 5 ന് മുൻപായി ജില്ലാമിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ താൽപര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org സന്ദർശിക്കുക. 
ഫോൺ 0484 2926787, 9497774686

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലെ 101 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്ക്  പ്രവൃർത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നും ഇടയിൽ കാക്കനാട് ഐ എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ സി.ഡി. എസ് ഓഫീസുമായി ബന്ധപ്പെടുക. 
ഫോൺ: 9188959722, 9946442594

ജൂനിയർ റസിഡന്റ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് 
അപേക്ഷിക്കാം. താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 20 ന് 11:30 ന് മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 
ഫോൺ : 0484-2754000

ടെൻഡർ ക്ഷണിച്ചു

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന്  ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ:0484 2711048

ടെൻഡർ ക്ഷണിച്ചു

വിശാല കൊച്ചി വികസന അതോറിറ്റിയുടെ നാല് വിവിധ പാർക്കിംഗ് ഏരിയകളിൽ നിന്നും ഫീസ് പിരിക്കുന്നതിന്  ടെൻഡർ/ലേലം ക്ഷണിച്ചു.  ടെൻഡറുകൾ ഫെബ്രുവരി 21 ന് ഉച്ചക്ക് ഒന്നിന് മുൻപായി  ജി.സി.ഡി.എ ഓഫീസിൽ ടെൻഡർ ബോക്‌സിൽ നിക്ഷേപിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങളും അപേക്ഷഫോമുകളും ഓഫീസിൽ നിന്നും ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 വരെ ലഭ്യമാകും. 
ഫോൺ: 2204261, 2203378

date