Post Category
താൽപര്യപത്രം ക്ഷണിച്ചു
സംസ്ഥാന വനിതശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിൽ പരിചയസമ്പന്നരായ സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷാഫോറം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, 2 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 27 വൈകുന്നേരം 5ന് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽവിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2331059, ഇമെയിൽ: nirbhayacell@gmail.com.
പി.എൻ.എക്സ്. 663/2026
date
- Log in to post comments