Skip to main content

യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഫെബ്രുവരി 19 മുതൽ

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളെ കേരളത്തിന്റെ ഭരണരീതിയും വികസന അനുഭവങ്ങളും സാംസ്‌കാരിക-പാരമ്പര്യ സമ്പത്തും അടുത്തറിഞ്ഞു മനസ്സിലാക്കുന്നതിനായി വിവിധ ജില്ലകളിലൂടെയുള്ള യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം,  'See Kerala, Know Kerala' എന്ന പേരിൽ ഫെബ്രുവരി മാസം 19 മുതൽ 28 വരെ സംഘടിപ്പിക്കും. പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) യാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങൾ - കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 34 പേർ അടങ്ങുന്ന ബാച്ചാണ് പദ്ധതിയുടെ ഭാഗമായി കേരളത്തിലേക്ക് വരുന്നത്. കേരളത്തിന്റെ വികസനവും സാമൂഹിക മുന്നേറ്റവും ഇന്ത്യ ഒട്ടാകെ ചർച്ചചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് പ്രസ്തുത പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്.

ഫെബ്രുവരി മാസം 19 ന് കണ്ണൂർ ജില്ലയിൽ നിന്ന് തുടങ്ങുന്ന പ്രസ്തുത പ്രോഗ്രാം ഫെബ്രുവരി 28 ന് തിരുവനന്തപുരത്ത് അവസാനിക്കും. എട്ട് ജില്ലകളിലായി വിവിധങ്ങളായ സ്ഥലങ്ങൾവികസന പ്രവർത്തനങ്ങൾകലാ സാംസ്‌ക്കാരിക മേഖലകളിലെ മാതൃകകൾ എന്നിവയാണ് സന്ദർശിക്കുന്നത്. ഈ സന്ദർശന വേളകളിൽ മന്ത്രിമാർഎം എൽ എ മാർമറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 28ന് പ്രോഗ്രാം പ്രതിനിധികൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി സംവദിക്കും.

പി.എൻ.എക്സ്. 664/2026

date