Skip to main content

സ്റ്റേറ്റ് നിർഭയസെൽ താൽപര്യപത്രം ക്ഷണിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ളതും വോക്കേഷനൽ ട്രെയിനിംഗിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും പരിചയസമ്പന്നരായ അംഗീകൃത സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷാഫോറംരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്ഓഡിറ്റ് റിപ്പോർട്ട്2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ ഫെബ്രുവരി 27 വൈകിട്ട് 5ന് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർസ്റ്റേറ്റ് നിർഭയ സെൽവനിതശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയംപൂജപ്പുരതിരുവനന്തപുരം 695012 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്ഫോൺ0471-2331059ഇമെയിൽnirbhayacell@gmail.com.

പി.എൻ.എക്സ്. 665/2026

date