മാനേജ്‌മെന്റ് ട്രെയിനി – അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായി മാനേജ്‌മെന്റ് ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-40 വയസ്. ഓണറേറിയം: 20,000 രൂപ. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 – 2331064.
പി.എൻ.എക്സ്. 669/2026
- Log in to post comments