Post Category
ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളിൽ
ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സർക്കാർ ക്വാട്ടയിൽ പോകുന്ന തീർത്ഥാടകർക്ക് ഫെബ്രുവരി 16, 17 തീയതികളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് ആലുവ ജില്ലാ ആശുപത്രിയിൽ വെച്ചും ഫെബ്രുവരി 17 ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വെച്ചുമാണ് ക്യാമ്പ് നടത്തുന്നത്. ഡോക്ടർമാരുടെ കയ്യിൽ നിന്നും ഫിറ്റ്നസ് ലഭിച്ച എറണാകുളം സ്വദേശികളായ സർക്കാർ ക്വാട്ടയിൽ പോകുന്നതീർഥാടകർക്കാണ് വാക്സിനേഷൻ നൽകുക. ഹജ്ജ് കമ്മിറ്റി വോളണ്ടിയർമാർക്ക് മുൻകൂട്ടി അനുവദിച്ച സ്ലോട്ട് പ്രകാരം മാത്രമായിരിക്കും
വാക്സിനേഷൻ നൽകുക.
date
- Log in to post comments