തിരഞ്ഞെടുപ്പ് ബോധവൽക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു
തൃക്കാക്കര കെ.എം.എം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസിലെ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബ്, ഐ.ക്യു.എ.സി, എന്‍.എസ്.എസ്, എന്‍.സി.സി എന്നിവ സംയുക്തമായി 'ഇലക്ടറല്‍ അവയര്‍നസ് വാക്കത്തോണ്‍'' സംഘടിപ്പിച്ചു.
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ ( സ്വീപ്) പരിപാടിയുടെ ഭാഗമായി നടന്ന
വാക്കത്തോണ്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ഇടപ്പള്ളി ടോള്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ബൂത്തില്‍ വോട്ടര്‍ ബോധവൽക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും വലിയ ആവേശത്തോടെ പങ്കെടുത്ത വാക്കത്തോണ്‍ കോളേജ് ക്യാമ്പസില്‍ സമാപിച്ചു.
തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ്, കെ.എം.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ചെയര്‍മാന്‍ എഎം. അബൂബക്കര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സബാന ബെക്കര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments