തൊഴിലധിഷ്ഠിത പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അസാപ്പ് കേരളയും പിന്നോക്ക വിഭാഗ വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത പരിശീലനം കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു. സൗജന്യ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് അനലിസ്റ്റ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടിക്കാഴ്ച 18ന് രാവിലെ പത്തരയ്ക്ക് കാസര്‍കോട് വിദ്യാനഗറില്‍ ഉള്ള അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. അപേക്ഷകര്‍ പ്ലസ് ടു ഡിഗ്രി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്,വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. അപേക്ഷകര്‍ https://docs.google.com/forms/d/e/1FAIpQLScfShwLoNiyVboNKYcnK18uMlaWbcmCSJOBtq6tnffpDJRRcw/viewform?us=header എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9495999752,7591920318.
- Log in to post comments