നിയമസഭാ പുസ്തകോത്സവം: മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷൻ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രവ്യ മാധ്യമ വിഭാഗത്തിൽ ക്ലബ് എഫ് എമ്മിനാണ് അവാർഡ്. അച്ചടി മാധ്യമ വിഭാഗത്തിൽ മെട്രോ വാർത്തിയിലെ ബിച്ചു പി. ബി. യെ മികച്ച റിപ്പോർട്ടറായി തെരഞ്ഞെടുത്തു. ജനയുഗത്തിലെ അനഘ രാജീവിന് പ്രത്യേക പരാമർശം ലഭിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ ഇന്ദുലേഖ രാജുവിനെയും ഓൺലൈൻ വിഭാഗത്തിൽ വീക്ഷണത്തിലെ നിസാർ മുഹമ്മദിനേയും മികച്ച റിപ്പോർട്ടർമാരായി തെരഞ്ഞെടുത്തു. ഏഷ്യാനെറ്റ് ന്യൂസിലെ രമ്യ റാമിന് പ്രത്യേക പരാമർശം ലഭിച്ചു. മെട്രോ വാർത്തയിലെ കെ. ബി. ജയചന്ദ്രനെ മികച്ച ഫോട്ടോഗ്രാഫറായും കൈരളി ന്യൂസ് ഓൺലൈനിലെ പ്രകാശ് എസ് എസിനെയും റിപ്പോർട്ടർ ടിവിയിലെ കെ.വിപിൻ കുമാറിനെയും മികച്ച വീഡിയോഗ്രാഫറായും തെരഞ്ഞെടുത്തു. മികച്ച സോഷ്യൽ മീഡിയ റിപ്പോർട്ടിംഗിന് ജാസ്മിൻ ആർ ബിയ്ക്കാണ് അവാർഡ്. സെന്തിൽ ജെ പ്രത്യേക പരാമർമർശം നേടി.
പി.എൻ.എക്സ്. 774/2026
- Log in to post comments