Skip to main content

മാധ്യമ സ്ഥാപനങ്ങൾക്ക് അവാർഡ്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിച്ച മെഗാ ഇവന്റുകളിൽ മികച്ച മെഗാഇവന്റ് അവതരിപ്പിച്ച മാധ്യമ സ്ഥാപനത്തിനുള്ള 20000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന അവാർഡിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച 'ചൈത്രവസന്തംഎന്ന പരിപാടിയെയും മികച്ച രണ്ടാമത്തെ അവതരണത്തിനുള്ള 10,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന അവാർഡിന് ന്യൂസ് മലയാളം 24X7 അവതരിപ്പിച്ച 'ശരത്കാലംപരിപാടിയെയും തെരഞ്ഞെടുത്തു. ഡോ. നീനാ പ്രസാദ്പ്രിജിത് രാജ്രാഹുൽ എസ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.

പി.എൻ.എക്സ്. 776/2026

date