Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ എം.എം.ടി.എംട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ  വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 21 നടത്തും. താല്പര്യമുള്ളവർ യോഗ്യതഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ്. 777/2026

date