Skip to main content

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനവും ഫെബ്രുവരി 23 ഉച്ചക്ക് 12 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്ററിന് സമീപം നടക്കുന്ന ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ വഞ്ചിയൂർ പി ബാബുആരോഗ്യ വകുപ്പ് ഡയറക്ടർ ഡാ. ദീന കെ.ജെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ കെ.വി. തുടങ്ങിയവർ ആശംസകളർപ്പിക്കും. അഡിഷണൽ ഡയറക്ടർ ഓഫ് നഴ്‌സിംഗ് സർവീസ് രാധാമണി. കെ. ജോയിന്റ് ഡയറക്ടർ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷൻ ബീന. എം.ആർവിവിധ കൗൺസിൽ രജിസ്ട്രാർമാർ, വിവിധ സംഘടനാ ഭാരവാഹികൾവിവിധതുറകളിലുള്ള നഴ്‌സുമാർ നഴ്‌സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 780/2026

date