Post Category
പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 28 ന്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 28 ന് രാവിലെ 11 ന് തിരുവനന്തപുരം, വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ പെന്തക്കോസ്ത് വിഭാഗത്തെ പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കടയൻ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള പെരുങ്കൊല്ല സമാജം സമർപ്പിച്ച നിവേദനം, മോഗർ (മുഗയ) സമുദായത്തെ ഒ.ബി.സി യിൽപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർ ഡോ. ബെന്നറ്റ് സൈലം. പി., കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും
പി.എൻ.എക്സ്. 796/2026
date
- Log in to post comments