Skip to main content

യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളും മാനസികക്ഷേമവും; ശാസ്ത്രീയ പഠനവുമായി യുവജന കമ്മീഷൻ

*റിപ്പോർട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിയ്ക്ക് കൈമാറും

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ 'സമകാലിക യുവജനങ്ങളുടെ ജീവിതശൈലി മാറ്റങ്ങളും മാനസികക്ഷേമവുംഎന്ന വിഷയത്തിൽ നടത്തിയ  ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിലേക്ക് സമർപ്പിക്കുന്നു. ചൊവ്വാഴ്ച ഫെബ്രുവരി 24 രാവിലെ 10ന്യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ  റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ വച്ച് സാംസ്‌കാരിക - ഫിഷറീസ് - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ കൈമാറും. തുടർന്ന് ഉച്ചയ്ക്ക് 2ന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ വികാസ് ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കും.

വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കോളേജ് അദ്ധ്യാപകരുടെയും എംഎസ്ഡബ്യു - സൈക്കോളജി വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ യുവജനങ്ങളെ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പി.എൻ.എക്സ്. 829/2026

date