ജലവിതരണം: മാനദണ്ഡങ്ങള്‍ പാലിക്കണം
വ്യവസ്ഥാപിതമായ അനുമതിയോടെ മാത്രം ജലവിതരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും സ്വകാര്യ ടാങ്കര്‍ ലോറിയില്‍ വിതരണം നടത്തുന്ന വ്യക്തി/ ഏജന്‍സികള്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി, ഭൂജലവകുപ്പ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭൂജലം എടുക്കുന്നതിന്റെ തോത് നിശ്ചയിക്കുക. പ്രതിദിനം 10,000 ലിറ്ററില്‍ താഴെയുള്ള ഭൂജലഉപഭോഗത്തിന് മൂന്ന് വര്‍ഷം കാലാവധിയുള്ള എന്‍.ഒ.സി എടുക്കണം. പ്രതിദിനം 10000 ലിറ്ററിന് കൂടുതലുള്ള ഉപഭോഗത്തിന് വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന ജില്ലാ അവലോകന സമിതിയുടെ അംഗീകാരം നേടണം. എന്‍.ഒ.സിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്ത ഉപഭോക്താവിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യുകയും നിയമലംഘനങ്ങള്‍ക്ക് 1 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments