Post Category
സിവില്‍ പോലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ മാര്‍ച്ച് ഒമ്പതിനകം ലഭിക്കണം. ഫോണ്‍: 0471 2303659, 8281199055.
date
- Log in to post comments