Post Category
ബോയ്ലർ അറ്റൻഡന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയ്ലർ അറ്റൻഡന്റ് തസ്തികയിൽ ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിൽ 2 താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം, ഇൻസ്പെക്ടർ ഓഫ് ബോയിലേഴ്സിൽ നിന്നുള്ള കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായം 01.01.2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 15000രൂപ (പ്രതിമാസം).നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 11 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 845/2026
date
- Log in to post comments