Skip to main content

സീനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൾമനോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സമിതി മുഖേന സീനിയർ റസിഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.  കരാറടിസ്ഥാനത്തിലാണ് നിയമനം, താല്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിനു സമീപത്തുള്ള കൺട്രോൾ റൂമിൽ മാർച്ച് മൂന്നിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.  അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00 വരെ ആയിരിക്കും രജിസ്ട്രേഷൻ.     

date