Post Category
44 ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 44 ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 37 മുച്ചക്ര വാഹനങ്ങളും അഞ്ച് ഇലക്ട്രോണിക് വീല്‍ചെയറുകളും രണ്ട് കൃത്രിമ കാലുകളും എം.പി വിതരണം ചെയ്തു. കാസര്‍കോട് കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് സംസാരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എം.അബ്ദുള്ള, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.നജിമുനീസ, സെക്ഷന്‍ ക്ലാര്‍ക്ക് പി.കെ രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments