Post Category
റാങ്ക് പട്ടിക റദ്ദാക്കി
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ: 660/2022) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. 06/05/2024-ൽ നിലവിൽ വന്ന 573/2024/SS VII നമ്പർ റാങ്ക് പട്ടികയിലെ മുഖ്യപട്ടികയിലുള്ള അവസാന ഉദ്യോഗാർത്ഥിയെയും
ഫെബ്രുവരി 3 ന് നിയമനത്തിനായി ശുപാർശ ചെയ്തതോടെയാണ് പട്ടിക ഇല്ലാതായത്. ജനുവരി 23 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കുള്ള അവസാന നിയമന ശുപാർശ ഫെബ്രുവരി 3 ന് പൂർത്തിയായ സാഹചര്യത്തിലാണ് നടപടിയെന്ന് പി.എസ്.സി എറണാകുളം മേഖല ഓഫീസർ അറിയിച്ചു.
date
- Log in to post comments