Post Category
ഒറ്റത്തവണ രജിസ്ട്രേഷൻ
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ആരംഭിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം .
ഫോൺ:0484-2422452/9446926836
date
- Log in to post comments