Skip to main content

വനിതകൾക്ക് സ്വയം തൊഴിൽ വായ്പ

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ 6 ശതമാനം മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനാണ് (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ. www.kswdc.org വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-232825794960150059496015006 .

പി.എൻ.എക്സ്. 915/2026

date