Skip to main content

വിദ്യാർത്ഥി മുതൽ വീട്ടമ്മ വരെ: വൻ വിജയമായി ഇരിഞ്ഞാലക്കുടയിൽ അസാപ് കേരളയുടെ പ്ലേസ്മെന്റ് ഡ്രൈവ്

 
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും കമ്പനികളും സംയുക്തമായി സംഘടിപ്പിച്ച പ്ലേസ്മെന്റ് ഡ്രൈവ് സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷങ്ങൾ. ചടങ്ങിൽ കരിയർ ബ്രേക്ക് വന്ന വനിതകളെ വീണ്ടും തൊഴിൽ മേഖലയിലേക്ക് തിരികെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ അസാപ് കേരള നടത്തിയ നാരീചക്ര-പെൺകരുത്ത് എന്ന പരിപാടി നടന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ജോലി ലഭിച്ച അഷിതയ്ക്ക് താൻ പഠിച്ച കോളേജിൽ നിന്ന് തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ വാങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു. അച്ഛന്റെ മരണശേഷം മറ്റു കൈത്താങ്ങുകൾ ഇല്ലാതിരുന്ന സൗമ്യയും അമ്മയും നാരീചക്ര-പെൺകരുത്ത് പരിപാടിയിലൂടെ ലഭിച്ച അക്കൗണ്ടിംഗ് ജോലിയുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ വാങ്ങിയത് കണ്ണിനെ ഈറൻ അണിയിക്കുന്ന കാഴ്ചയായിരുന്നു. 'ആസ്പയർ 2026' ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും യുവജനങ്ങൾക്ക് തങ്ങളുടെ സ്വപ്ന ജോലിയിലേക്കുള്ള വാതായനമായിരുന്നു. ഇരുന്നുറോളം ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിച്ചു.

date