ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
അന്താരാഷ്ട്ര ആര്‍.ഒ.പി (റെറ്റിനോപതി ഓഫ് പ്രീമച്യൂരിറ്റി) ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി പാലക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയിലെ ആര്‍.ഒ.പി ക്ലിനിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. റോഹന്‍, ഡോ. നയന എന്നിവര്‍ കുഞ്ഞുങ്ങളുടെ നേത്ര സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു ആര്‍.ഒ.പി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളുടെ വിതരണവും നടന്നു. ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ഓപ്‌റ്റോമെട്രിസ്റ്റ് റഹ്‌മത്തിനേയും സ്റ്റാഫ് നഴ്സ് സന്ധ്യയേയും പരിപാടിയില്‍ ആദരിച്ചു.
ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. ഗീത, ഗൈനക്കോളജിസ്റ്റ് ഡോ. റോസ്, ശിശുരോഗ വിദഗ്ധരായ ഡോ. സിന്ധു, ഡോ. ദീപ്തി, ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. ഗീത, ആശുപത്രി സൂപ്രണ്ട് ഡോ. സെല്‍വരാജ്, ഡോ. റോഹന്‍, വിവിധ വിഭാഗങ്ങളിലെ നേത്ര പരിശോധകര്‍, നഴ്‌സിങ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
- Log in to post comments