Skip to main content

മുട്ടം ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു

ചേർത്തല മുട്ടം ഫിഷ് മാർക്കറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ മാർക്കറ്റ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. 

മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ചേർത്തല നഗരസഭയുടെ മത്സ്യ മാർക്കറ്റ് ആയ മുട്ടം മാർക്കറ്റ് ആധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോപ്പറേഷനാണ് നിർമ്മാണ ചുമതല.

മത്സ്യമേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 590.14 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള മാർക്കറ്റ് കെട്ടിടത്തിൽ മത്സ്യ വിപണനത്തിനായി 5 സ്റ്റൈയിൻലസ്സ് സ്റ്റീൽ സ്റ്റാളുകൾ 32 കടമുറികൾ മത്സ്യം വൃത്തിയാക്കി വിൽക്കുന്നതിനുള്ള സൗകര്യം ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ എസ് സോബിൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ എൻ എൽ വത്സലകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കുമാരി. അധീന രാജു, ബീന അജി,എസ് സനീഷ്,
ടോമി എബ്രാഹം, ധന്യ ജയദേവൻ, കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ, കെ.സി ആന്റെണി, വി.എ സുരേഷ്കുമാർ, ജനറൽ സെക്ഷൻ സൂപ്രണ്ട് അജി
തുടങ്ങിയവർ സംസാരിച്ചു.

date