Post Category
അപേക്ഷ ക്ഷണിച്ചു
ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മുനിസിപ്പാലിറ്റി മുഖേന ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എംബിബിഎസ് ) യോഗ്യതയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടോ ഇ മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി മാർച്ച് അഞ്ച് വൈകിട്ട് അഞ്ച് മണി. ഇമെയിൽ : thqhharipad2765@gmail.com. ഫോൺ : 0479 2412765
date
- Log in to post comments